Sunday, August 31, 2025

ഖത്തറില്‍ വാഹനാപകടം തൃശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Must read

- Advertisement -

ദോഹ: മാള്‍ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം പെരുന്നാള്‍ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ
മരിച്ചതായാണ് വിവരം. മൃതദേഹം ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടെയുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനാണ്.
മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേര്‍സിറ്റി വിദ്യാര്‍ഥിയാണ്.

See also  മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article