തൃശൂർ നഗരത്തിൽ നാളെ പുലികളിറങ്ങും;കൗതുക കാഴ്ചകളുമായി ചമയ പ്രദർശനം ആരംഭിച്ചു

Written by Taniniram

Published on:

തൃശ്ശൂർ നഗരത്തിൽ നാളെ പുലികളിറങ്ങും.. പുലികളിയുടെ ആരവങ്ങൾ ഉയരാനിരിക്കെ കൗതുക കാഴ്ചകളുമായി  ദേശങ്ങളിൽ ചമയപ്രദർശനം ആരംഭിച്ചു. വിവിധ ദേശങ്ങളിലായി നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ  അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ തയ്യാറാവുകയാണ്. ഏഴു സംഘങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്.

അരമണികൾ, പുലിമുഖങ്ങൾ, തോരണങ്ങൾ, കാൽചിലമ്പുകൾ തുടങ്ങി പുലിക്കളിയിൽ എതിർ ടീമുകളെ പിന്നിലാകുവാൻ മികച്ച ചമയങ്ങളാണ് ദേശങ്ങൾ തങ്ങളുടെ പുലി മടകളിൽ ഒരുക്കിയിട്ടുള്ളത്. 

സീതാറാം മിൽ, ചക്കാമുക്ക് ദേശങ്ങളിലായി നടന്ന ചമയ പ്രദർശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. നിറയെ സസ്പെൻസുകളുമായാണ് ഇത്തവണ ഓരോ ദേശങ്ങളും പുലിമടകളിൽ നിന്നുമിറങ്ങുക.അതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പുലിമടകളിൽ തകൃതിയാണ്.

ക്രമത്തിൽ ചുവടുവച്ചു ചെണ്ടമേളത്തിൽ തലയാട്ടി കുംഭകുലുക്കി വരുന്ന പുലികളുടെ വരവും കാത്തിരിക്കുകയാണ് നാടും നഗരവും.

കാണികളുടെ പുലി ആവേശത്തെ വരവേൽക്കാൻ പുലി മടകളിൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുലിവരക്കായുള്ള  ചമയക്കൂട്ടുകൾ തയാറാക്കുന്ന ജോലിയാണ് ആദ്യം തുടങ്ങിയത്.

വരയൻപുലികളും, പുള്ളിപുലികളും, കരിമ്പുളികളുമുണ്ടാകും. ഇത്തവണയും പെൺപുലികളിറങ്ങും. നാളെ പുലർച്ചെ മുതൽ പുലിവേഷം കെട്ടുന്ന കലാകാരന്മാർ പുലിമടകളിൽ എത്തി ദേഹത്ത് ചായമിടും. വൈകിട്ട് 4 മണിയോടെ തൃശൂർ നഗരം പുലികൾ കീഴടക്കും..  

See also  ഹോക്കി ഇതിഹാസം ശ്രീജേഷിന് സദ്യയൊരുക്കി സുരേഷ് ഗോപി; സംസ്ഥാന സർക്കാർ ആദരിക്കൽ ചടങ്ങ് മാറ്റിവച്ചതിൽ പരാതിയില്ലാതെ ഒളിപിക് ചാമ്പ്യൻ

Related News

Related News

Leave a Comment