തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു നല്‍കിയ നിവേനദ്യത്തില്‍ ഇലട്രോണിക് ഉപകരണമായ പവര്‍ ബാങ്കെടുത്തു. പൂജാ യോഗ്യമല്ലാത്ത വസ്തു നിവേദ്യത്തില്‍ വന്നതിനെത്തുടര്‍ന്ന് അധികൃതര്‍ ഉടന്‍ തന്നെ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. പൊട്ടിത്തെറിക്കാന്‍ വരെ സാധ്യതയുളള മൊബൈല്‍ പവര്‍ ബാങ്ക് ക്ഷേത്രത്തിനുളളില്‍ കടന്നത് അതീവ സുരക്ഷാവീഴ്ചയാണ്.
മൊബൈലടക്കം എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ക്ഷേത്രത്തില്‍ വിലക്കുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ വഴിയാണ് ഭക്തരെ അകത്തേക്ക് കയറ്റിവിടുന്നത്. 24 മണിക്കൂറും പോലീസ് കാവലിലുമാണ് ക്ഷേത്രം.
ഒന്നര കോടി രൂപ ചില വഴിച്ച് അടുത്തിടെ വാങ്ങിയ അത്യാധുനിക ഡിറ്റക്ടര്‍ ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.