പാലക്കാടിന് പുറമെ കനത്ത ചൂടില്‍ വലയുന്ന തൃശൂരില്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അന്തരീക്ഷ താപനില നാല്പതിനോട് അടുക്കുമ്പോള്‍ ഇനി മഴ പെയ്താലെ ചൂടിന് ശമനം വരുകയുളളൂ. തൃശ്ശൂരില്‍ മഴയുണ്ടാകാന്‍ പ്രാര്‍ത്ഥിച്ച് ഭക്തജനങ്ങള്‍ . തൃശ്ശൂര്‍ പഴയ നടക്കാവ് ചിറക്കല്‍ മഹാദേവക്ഷേത്രത്തിലാണ് വരുണദേവനെ പ്രീതിപ്പെടുത്താന്‍ ഉള്ള പൂജ ഇന്ന് പുലര്‍ച്ചെ നാലിന് ആരംഭിച്ചത്.
ഭക്തജനങ്ങളുടെ ആവശ്യാര്‍ത്ഥം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പൂജ നടക്കുന്നത്. ആയിരംകുടം സഹസ്രജലം കൊണ്ട് ഭഗവാനെ മന്ത്രാക്ഷരങ്ങള്‍ ഉരുവിട്ട് പ്രീതിപ്പെടുത്തുന്ന ഒന്നാണ് ഈ പൂജ. പൂജയോട് അനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രത്തില്‍ സംഘാഭിഷേകവും പ്രഷഭേശ്വരന് 108 കുടം ജലധാരയും അര്‍പ്പിക്കും. സമാന രീതിയില്‍ മുന്‍പ് പൂജ നടന്നിട്ടുള്ളത് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ്. ഇന്ന് വൈകിട്ടോടെ അവസാനിക്കുന്ന പൂജയോടെ പ്രകൃതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് ആശ്വാസം കൊള്ളുന്നത്.