- Advertisement -
ദേശീയപാത പെരിഞ്ഞനം സെന്ററിൽ ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണ അന്ത്യം. പെരിഞ്ഞനം വെസ്റ്റ് സ്വദേശി പള്ളിയാശേരി പ്രിയൻ (49) ആണ് മരിച്ചത്, ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. ഭാര്യയെ പെരിഞ്ഞനത്തെ ജോലി സ്ഥലത്ത് എത്തിച്ച ശേഷം, സ്കൂട്ടറിൽ മടങ്ങവെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറി ദേഹത്ത്കൂടി കയറിയിറങ്ങുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രിയൻ മരണപ്പെട്ടുവെന്നാണ് വിവരം. കൈപ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.