- Advertisement -
പാവറട്ടി: ബൈക്ക് അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കശ്ശേരി നെടിയേടത്ത് ഷിബു ഭാര്യ പ്രിതി (46) ആണ് മരിച്ചത്. പൂവ്വത്തൂര്‍ ബസ്സ് സ്റ്റാന്റിനു സമീപം ബൈക്കില്‍ നിന്ന് തെറിച്ച് വീഴ്ന്നാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ പാവര്‍ട്ടി റോഡില്‍ സ്ഥിരം അപകടങ്ങളുടെ മേഖലയാണ്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് സ്ഥിരം അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.