Friday, April 4, 2025

കെ.മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി; പ്രതികരണവുമായി പത്മജ വേണുഗോപാൽ

Must read

- Advertisement -

തൃശൂർ: തൃശൂരിൽ നിന്ന് താൻ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടുവെന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പരാമർശത്തിൽ പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസിലായെന്നും അവിടെയാണ് പത്ത് കൊല്ലം ആട്ടും തുപ്പും സഹിച്ച് താൻ കിടന്നതെന്നും പത്മജ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

പത്മജയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കെ.മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങൾ മനസ്സിലായി.അവിടെയാണ് 10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു അവിടെ കിടന്നതു. ഞങ്ങളെയൊക്കെ തോല്പിക്കാൻ നിന്നവർക്ക് ഉയർന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോൺഗ്രസ്‌ പ്രവർത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ.കരുണകാരനെ കൊണ്ട് വളർന്ന പലർക്കും കെ.കരുണാകരന്റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശം. എന്റെ കാര്യത്തിൽ അവർ വിജയിച്ചു .അടുത്ത ലക്ഷ്യം കെ.മുരളീധരൻ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ?

See also  തിരുവനന്തപുരം ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍ തീപിടിത്തം; മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article