Saturday, August 16, 2025

തൃശൂർ മുപ്ലിയിൽ പുലിയിറങ്ങി; കടുത്ത ഭീതിയിൽ നാട്ടുകാർ

Must read

- Advertisement -

തൃശൂര്‍ മുപ്ലിയില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇതോടെ നാട്ടുകാര്‍ കടുത്ത ഭീതിയില്‍ ആയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയോടെ ആയിരിന്നു നാട്ടുകാരെ ഭീതിയിലാഴ്ത്തി പുലി ഇറങ്ങിയത്. പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുപ്ലിയിലെ ജോസഫിന്റെ വീട്ടുമുറ്റത്താണ് പുലിയെ ആദ്യം നേരില്‍ കണ്ടത്. വളര്‍ത്തുനായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ആണ് പുലിയെ വീട്ടുകാര്‍ കണ്ടത്.

വീട്ടിലെ സിസിടിവി യില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുപ്ലി പഞ്ചായത്ത് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മേഖല ആയതിനാല്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം കാട്ടാനകള്‍ കൂട്ടത്തോടെ ഈ പ്രദേശത്തിറങ്ങിയതായും നാട്ടുകാര്‍ പറയുന്നു. ഇതേസമയം പത്തനംതിട്ട കോന്നി ഇളകൊള്ളൂര്‍ സ്‌കൂളിന് സമീപത്തായി രണ്ട് കാട്ടുപോത്തുകളിറങ്ങി. പ്രദേശത്ത് വനംവകുപ്പ് തിരച്ചില്‍ നടത്തി വരുകയാണ്.

See also  കൊടുങ്ങല്ലൂർ താലപ്പൊലി; 18-ന് പ്രാദേശിക അവധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article