കുന്നംകുളം : പഴകി ദ്രവിച്ച കുന്നംകുളത്തെ കെട്ടിടങ്ങള്‍ രണ്ടുദിവസങ്ങളിലായി പെയ്ത വേനല്‍ മഴയില്‍ കുതിര്‍ന്നു വീണു കിടക്കുന്നു. ആളപായം ഒന്നും സംഭവിച്ചില്ലെങ്കിലും വഴി യാത്രക്കാര്‍ക്ക് ദുരിതമൊഴിയുന്നില്ല. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ പട്ടാമ്പി റോഡിലെ 16 നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടഭാഗങ്ങളാണ് തകര്‍ന്ന് വീണത് .രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്
കുന്നംകുളം നഗരസഭയും യര്‍ഫോഴ്‌സും കെട്ടിടത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് കെട്ടിടം പൊളിച്ചുമാറ്റാന്‍ ത്തരവിട്ടിരുന്നതാണ്. പിന്നീട് കട്ടിട ഉടമ കെട്ടിടത്തിന്റെ കുറച്ചു ഭാഗങ്ങള്‍ പൊളിച്ചു മാറ്റി, മറ്റു ഭാഗങ്ങള്‍ പുതിയ ഷീറ്റ് ഇട്ട് പുനര്‍നിര്‍മിച്ചെങ്കിലും,
കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു .മാധ്യമവാര്‍ത്തകളെ തുടര്‍ന്നായിരുന്നു നഗരസഭ അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത്.
പൂര്‍ണ്ണമായും പൊളിച്ചു കളയാന്‍ ഉത്തരവിട്ട ഈ കെട്ടിടം കഴിഞ്ഞ രണ്ടു വര്‍ഷമായി പിന്നീട് പൊളിച്ചു മാറ്റുവാനുള്ള ഒരു പ്രവര്‍ത്തിയും ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ മഴ മൂലം കെട്ടിടം കൂടുതല്‍ ശോചനീയാവസ്ഥയിലാവുകയും, ഈ വര്‍ഷത്തെ വേനല്‍ മഴ ആരംഭിച്ച ഉടന്‍ തന്നെ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിഞ്ഞു വീഴുവാനും തുടങ്ങി . കാല്‍നടയാത്രക്കാര്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയിലാണ് ഇപ്പോള്‍ കെട്ടിടഭാഗങ്ങള്‍ പൊളിഞ്ഞു വീണു കിടക്കുന്നത്. ഇന്നലെ രാത്രിയിയാണ് ഈ സംഭവം . എന്നാല്‍ ഇതുവരെയായും കെട്ടിടത്തിന്റെ പൊളിഞ്ഞു വീണ ഭാഗങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യാന്‍ നഗരസഭ മുതിര്‍ന്നിട്ടില്ല. നഗരത്തില്‍ ഇതിനു സമാനമായ നിരവധി കെട്ടിടങ്ങളാണ് നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കെട്ടിടത്തിന്റെ മുകള്‍ഭാഗം തകര്‍ന്നുവീണ് ഒരു ഒരാള്‍ക്ക് പരിക്കുപറ്റിയിരുന്നു. ആ കാലത്തുതന്നെ ബില്‍ഡിങ്ങിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയ സമ്മര്‍ദം മൂലം ഫിറ്റ്‌നസ് അനുമതി ലഭിക്കുകയായിരുന്നു. അത് കഴിഞ്ഞു 10 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കെട്ടിടത്തിന്റെ അവസ്ഥ കണ്ട് കെട്ടിടം പൊളിച്ചു മാറ്റാന്‍ ഉത്തരവ് നല്‍കിയിട്ടും, കെട്ടിടം പൊളിച്ചു മാറ്റാത്തതിന്റെ പിന്നില്‍ റോഡ് വികസനം ആയി ബന്ധപ്പെട്ട കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ലക്ഷ്യമാണെന്നുമുള്ള ആരോപണവും ശക്തമാണ്.