പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024ന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കരിവള്ളൂർ മുരളി സ്വാഗതം പറഞ്ഞു. കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി പി വി കൃഷ്ണൻ നായർ, അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ, ഫെസ്റ്റിവൽ കോർഡിനേറ്റർ ജലീൽ ടി കുന്നത്ത് എന്നിവർ സംസാരിച്ചു. തൃശ്ശൂരിലെ സാഹിത്യ – സാംസ്‌കാരിക പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, നാടക പ്രേമികൾ എന്നിവർ പങ്കെടുത്ത വിപുലമായ ചടങ്ങായിരുന്നു അക്കാദമിയിൽ നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ മുഖ്യ രക്ഷധികാരികളായും മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു, ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എം എൽ എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ ഐ എഫ് എസ്, തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് എന്നിവർ രക്ഷാധികളായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ കൃഷ്ണ തേജ ചെയർമാനും അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി കൺവീനറുമായ കമ്മറ്റിയിൽ വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും അംഗങ്ങളാണ്.