ചാലക്കുടിയിൽ യുവതി സ്വയം പ്രസവമെടുത്തു; നവജാത ശിശു മരണപ്പെട്ടു

Written by Taniniram

Published on:

തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ വച്ച് പ്രസവം നടന്നു. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്‍റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. എന്നാൽ അമിത രക്ത സ്രാവം ഉണ്ടാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.

വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.

See also  തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം  മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

Leave a Comment