- Advertisement -
തിരുവനന്തപുരം: മഞ്ഞപ്പിത്ത ജാഗ്രത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്തും. തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ട് മാത്രമേ ഉപയോഗിക്കാവൂ. മഞ്ഞപ്പിത്തത്തിന് സ്വന്തം ചികിത്സ പാടില്ല. ശാസ്ത്രീയ ചികിത്സ തേടണം. ഭക്ഷ്യ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡ് പരിശോധന കര്‍ശനമാക്കി