ഗുരുവായൂർ (Guruvayoor) : ഗുരുവായൂർ ക്ഷേത്രത്തിൽ 11ന് 219 വിവാഹങ്ങൾ നടന്നു. (219 weddings took place at the Guruvayur temple on the 11th.) ക്ഷേത്രവും പരിസരവും വിവാഹ സംഘങ്ങളുടെയും ഭക്തജനങ്ങളുടെയും തിരക്കിലായി. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞ് വാഹനങ്ങൾ റോഡ് വക്കിൽ പാർക്ക് ചെയ്തതോടെ ഗതാഗതക്കുരുക്കായി.വിവാഹങ്ങൾ തിരക്കില്ലാതെ നടത്താൻ ദേവസ്വം സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും റിസപ്ഷൻ കൗണ്ടറിനു സമീപം തിരക്കായി.
കാലത്ത് 5 മുതൽ വിവാഹങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് നട അടയ്ക്കുന്നതു വരെ 219 വിവാഹങ്ങൾ നടന്നു. ക്ഷേത്രത്തിൽ 521 കുട്ടികൾക്ക് ചോറൂണ് വഴിപാടും ഉണ്ടായി. വഴിപാടിൽ നിന്നുള്ള വരുമാനം 81.26 ലക്ഷം രൂപയാണ്. വരി നിൽക്കാതെ ദർശനം നടത്തുന്നതിനുള്ള നെയ്‌വിളക്ക് വഴിപാടിൽ നിന്ന് 28.34 ലക്ഷം രൂപയും തുലാഭാരത്തിൽ നിന്ന് 23.66 ലക്ഷം രൂപയും വരുമാനം ഉണ്ടായി. പാൽപായസം വഴിപാടായി 6.69 ലക്ഷം രൂപയും നെയ്‌പായസം വഴിപാടായി 2.03 ലക്ഷം രൂപയും ലഭിച്ചു. 46 വാഹന പൂജയും നടന്നു.