ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് പരിശുദ്ധ 22 കാരറ്റ് സ്വര്‍ണ്ണമെന്ന് പരിശോധനയില്‍ തെളിഞ്ഞു. സ്വര്‍ണലോക്കറ്റ് മുക്കുപണ്ടമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം നടന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. പ്രചരിപ്പിച്ചയാള്‍ ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നില്‍ നേരിട്ടെത്തി മാപ്പു പറഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ.പി. മോഹന്‍ദാസാണ് ഗുരുവായൂരിലെത്തി മാപ്പുപറഞ്ഞത്. ഇദ്ദേഹം വാങ്ങിയ ലോക്കറ്റ് ഗുരുവായൂരിലെ രണ്ടു ജൂവലറികളിലും സ്വര്‍ണത്തിന്റെ ഗുണമേന്‍മ പരിശോധിക്കുന്ന കുന്നംകുളത്തുള്ള സര്‍ക്കാര്‍ അംഗീകൃതസ്ഥാപനത്തിലും പരിശോധിച്ച് സ്വര്‍ണമാണെന്ന് ഉറപ്പാക്കി. ലോക്കറ്റിന് 22 കാരറ്റ് സ്വര്‍ണമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അറിയിച്ചു.
വിവാദത്തിനിടയാക്കിയ സംഭവം നടക്കുന്നത് കഴിഞ്ഞ മെയ് 13-നായിരുന്നു രണ്ടു ഗ്രാമിന്റെ സ്വര്‍ണലോക്കറ്റ് 14,200 രൂപ നല്‍കി മോഹന്‍ദാസ് വാങ്ങിയത്. ഇത് പിന്നീട് അമ്പലപ്പാറ അര്‍ബന്‍ ബാങ്കില്‍ പണയംവെക്കാന്‍ ചെന്നപ്പോള്‍ അവിടെ ഉരച്ചുനോക്കി വ്യാജ സ്വര്‍ണമാണെന്ന് ബാങ്കിലെ അപ്രൈസര്‍ പറഞ്ഞതായി മോഹന്‍ദാസ് പറയുന്നു. പിന്നീട് മറ്റൊരു സ്ഥലത്തു കൊണ്ടുപോയപ്പോഴും ഇതേ അനുഭവമാണുണ്ടായതെന്നുമാണ് മോഹന്‍ദാസിന്റെ വാദം. തുടര്‍ന്ന് ഇയാള്‍ ലോക്കറ്റ് മുക്ക് പണ്ടമാണെന്ന് പ്രചരിപ്പിച്ചു. തനിക്ക് മാനഹാനിയുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും കാണിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
പരാതി ലഭിച്ച ദേവസ്വം ഭരണസമിതിയിമോഹന്‍ദാസിനെ വിളിച്ചുവരുത്തി്. സ്വര്‍ണം വ്യാജമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അയാള്‍. എന്നാല്‍, ലോക്കറ്റ് സ്വര്‍ണമാണെന്ന് ബോധ്യപ്പെടുത്താന്‍ ദേവസ്വം അപ്രൈസറെ വിളിപ്പിച്ച് മോഹന്‍ദാസിന്റെ മുന്നില്‍വെച്ചുതന്നെ ആദ്യം പരിശോധിച്ചു. പിന്നീട് പൂര്‍ണമായും വിശ്വസിപ്പിക്കാന്‍ വേണ്ടി ജൂവലറികളില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചു എന്നിട്ടും പരാതിക്കാരന്‍ ബോധ്യപ്പെട്ടില്ല. തുടര്‍ന്ന് ദേവസ്വം പോലീസില്‍ വിവരമറിയിച്ചു. ഗുരുവായൂര്‍ എ.സി.പി. സി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി മോഹന്‍ദാസിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യംചെയ്തു. പോലീസും രേഖകള്‍ പരിശോധിച്ച് ലോക്കറ്റ് സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തി.
ഗുരുവായൂരപ്പന്റെ സ്വര്‍ണലോക്കറ്റ് വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില തത്പരകക്ഷികള്‍ പരാതിക്കാരനു പിന്നിലുണ്ടെന്നും സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായും ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ ആരോപിച്ചു ക്ഷേത്രത്തിലേത് പൂര്‍ണമായും പരിശുദ്ധ സ്വര്‍ണമാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മുംബൈയിലെ മില്ലില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നത്. ഇത്രയും കാലത്തിനിടയില്‍ ഒരാക്ഷേപവും ഉണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.