പണയം വെച്ച സ്വർണ്ണം തിരികെ നൽകാതെ തട്ടിപ്പ്: സ്ഥാപന ഉടമ അറസ്റ്റിൽ

Written by Taniniram

Published on:

കൊടുങ്ങല്ലൂർ: പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമ എറിയാട് മഞ്ഞളിപ്പള്ളി സ്വദേശി പണിക്കശ്ശേരി നാസറി (43)നെയാണ് സർക്കിൾ ഇൻസ്പെക്ടർ എം. ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്.

പടിഞ്ഞാറെ വെമ്പല്ലൂർ കല്ലായി വീട്ടിൽ വീണയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവി. ഇതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ട്.

എസ്.ഐമാരായ സാജിനി, ജഗദീഷ്, സിപിഒ വിഷ്ണു, അനസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

See also  സ്വര്‍ണ്ണാഭരണങ്ങളും പണവുമായി ഭാര്യ കാമുകനൊപ്പം പോയി; ആഭരണങ്ങളും പണവും തിരികെ കിട്ടാന്‍ ഭര്‍ത്താവ് ഡിജിപിയ്ക്കു പരാതി നല്‍കി

Related News

Related News

Leave a Comment