കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാഷ് അന്തരിച്ചു

Written by Taniniram

Published on:

ചെറുതുരുത്തി : കേരള കലാമണ്ഡലം ആർട്സ് സ്കൂൾ മുൻ പ്രിൻസിപ്പലും ജില്ലാ ശിശുക്ഷേമ സമിതി മുൻ സെക്രട്ടറിയുമായിരുന്ന ചെറുതുരുത്തി സോപാനം എൻ ചെല്ലപ്പൻ മാഷ് (77) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്‌ച) രാവിലെ 11ന് ചെറുതുരുത്തി ശാന്തി തീരത്ത്. ഭാര്യ: വത്സല. മക്കൾ: അഞ്ജലി, അർച്ചന (ബെംഗളൂരു). മരുമക്കൾ: അഡ്വ. സതീഷ്കുമാർ, മണികണ്ഠൻ ബെംഗളൂരു).

( അടയ്ക്കപുത്തൂർ, ദേശമംഗലം,ചെറുതു രുത്തി സ്കൂളുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഭത്തിൻ്റെ ജില്ലാ കൺവീനർ, കെ എസ് ടിഎ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ മാഷിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related News

Related News

Leave a Comment