- Advertisement -
തൃശൂര്‍ മരത്താക്കരയില്‍ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടിത്തം. ഇന്നുപുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്.
വിവരമറിഞ്ഞ് തൃശൂരില്‍ നിന്നും പുതുക്കാട് നിന്നും ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഫര്‍ണിച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചു. കോടികളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.അപകടസമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ തീ പടര്‍ന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.