- Advertisement -
തൃശൂർ : അരിമ്പൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തിരുവാതിര കളിക്കിടയിൽ 67കാരി കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവാതിര കളിക്കിടയിൽ സതി കുഴഞ്ഞുവീഴുകയായിരുന്നു. സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.