ഇരിങ്ങാലക്കുട: നാദോപാസന ഇരിങ്ങാലക്കുടയും ശ്രീ കണ്ടേശ്വരം ശിവക്ഷേത്ര സമിതിയും സംയുക്തമായി മാർച്ച് 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 45 ന് പരിപാടികൾ ആരംഭിക്കും.
നാദോപാസന ഇരിങ്ങാലക്കുട എല്ലാവർഷവും സ്വാതി തിരുനാൾ നൃത്ത സംഗീതോൽസവം, നവരാത്രി സംഗീതോൽസവം, അഖിലേന്ത്യതലത്തിൽ നടത്തുന്ന കർണ്ണാടക സംഗീത മത്സരം എന്നീ പരിപാടികൾക്കു പുറമെ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച സോപാന സംഗീതോൽസവം ശിവരാത്രി നൃത്തോത്സവം എന്നീ പരിപാടികളും സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകുന്നേരം 6:00 മണിക്ക് ഉദ്ഘാടന ചടങ്ങിനു ശേഷം ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, മാർച്ച് 2 റിഹാ ഗിരി ചെന്നൈയുടെ ഭരതനാട്യം ,മാർച്ച് 3ന് ഡോ കലാമണ്ഡലം നിഖില വിനോദ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, മാർച്ച് 4ന് അഞ്ജലി ഹരിഹരൻ (ചെന്നൈ) അവതരിപ്പിക്കുന്ന ഭരതനാട്യം, മാർച്ച് 5ന് ആവണി സന്തോഷിന്റെ മോഹിനിയാട്ടവും, മാർച്ച് 6ന് ശരണ്യ സഹസ്രയുടെ കഥക് നൃത്തം
മാർച്ച് 7ന് ഡോ ഗായത്രി സുബ്രമണ്യത്തിന്റെ കേരള നടനം എന്നിവയാണ് ഈ നൃത്ത്യോത്സവത്തിലെ പ്രധാന പരിപാടികൾ.
നാദോപാസന പ്രസിഡൻറ് സോണിയ ഗിരി, നാദോപാസനാ വൈസ് പ്രസിഡൻറ് എ. സ് സതീശൻ, ജോയിൻറ് സെക്രട്ടറി ഷീല മേനോൻ ട്രഷറർ മുരളി ജി പഴയാറ്റിൽ നിർവാഹക സമിതി അംഗം ഉണ്ണികൃഷ്ണ മേനോൻ ടി ശ്രീകണ്ഠേശ്വരം ശിവ ക്ഷേത്ര സമിതി സെക്രട്ടറി ഷിജു എസ്സ് നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കണ്ടേശ്വരം ക്ഷേത്രത്തിൽ നൃത്തോത്സവം

- Advertisement -
- Advertisement -