Wednesday, May 21, 2025

സ്വര്‍ണ്ണാഭരണങ്ങളും പണവുമായി ഭാര്യ കാമുകനൊപ്പം പോയി; ആഭരണങ്ങളും പണവും തിരികെ കിട്ടാന്‍ ഭര്‍ത്താവ് ഡിജിപിയ്ക്കു പരാതി നല്‍കി

Must read

- Advertisement -

വടക്കാഞ്ചരി : ഭാര്യയും കാമുകനും ചേർന്നു 35 പവൻ്റെ സ്വർണ്ണാഭരണങ്ങളും നാലുലക്ഷം രൂപയും എടുത്തു കൊണ്ടുപോയി വഞ്ചിച്ചെന്ന പരാതിയിൽ പോലീസ് വഞ്ചനകുറ്റത്തിനു കേസെടുക്കാൻ വിസമതിക്കുന്നതായി ഭർത്താവ് മണികണ്ഠൻ ആരോപിക്കുന്നു.
രോഗബാധിതനായ അമ്മാവനൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പിലായ താൻ ദിവസങ്ങളോളം വീട്ടിൽ നിന്നു മാറി നിൽക്കേണ്ടി വരുകയും തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണ്മാനില്ലായിരുന്നു .തുടർന്നുള്ള അന്വേഷണത്തിലാണ് ഭാര്യ കാമുകനൊപ്പം പോയതായറിയുന്നത് .

ആഭരണങ്ങളും പണവും തിരികെ കിട്ടാനായി നെടുപുഴ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വഞ്ചന കുറ്റത്തിനു കേസെടുത്തില്ലത്രെ .തുടർന്നു ഡിജിപിക്കു പരാതി നൽകിയതായി കണിമംഗലം പനമുക്ക് പടിഞ്ഞാറെ കിഴക്കോട്ടിൽ മണികണ്ഠൻ പറഞ്ഞു.
ആദ്യ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചാണ് 2012 ൽ രതി കുമാരി മണികണ്ഠനെ വിവാഹം കഴിച്ചത് . ഇവർക്കു കുട്ടികളില്ല .

ഇപ്പോൾ ചങ്ങരംകുളം നന്നമുക്ക് പ്രദേശത്ത് താമസിക്കുന്ന ദിനേഷിൻ്റെ കൂടെയാണ് രതി കുമാരി കഴിയുന്നത്. താൻ ജോലി ചെയ്ത് വാങ്ങിയ ആഭരണങ്ങളും പണവും തിരികെ കിട്ടണമെന്നാണ് മണികണ്ഠന്റെ ആവശ്യം.

See also  ഇരിങ്ങാലക്കുട കരൂപ്പടന്നയിലെ ഗോതമ്പുകുളം നവീകരിക്കുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article