- Advertisement -
പാലക്കാട് (Palakkad) : പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ മൂർഖൻ പാമ്പ് കയറി. പാമ്പ് കയറുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വാഹന ഉടമയെ അറിയിച്ചു. പാമ്പ് പിടിത്തക്കാരെത്തി പാമ്പിനെ വാഹനത്തിൽനിന്ന് പുറത്തെടുത്തു. വാഹനത്തിന്റെ ഹെഡ് ലൈറ്റിനുള്ളിലാണ് പാമ്പ് കയറിയത്.