Thursday, April 3, 2025

പൊട്ടിപൊളിഞ്ഞ റോഡുകൾ : തൃശൂർ – കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ് സമരം

Must read

- Advertisement -

തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. തകര്‍ന്ന റോഡിലെ കുണ്ടും കുഴിയും കാരണം തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ ബസുകള്‍ ഓടിക്കാന്‍ കഴിയുന്നില്ലെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും പരാതി. ചൂണ്ടല്‍ സെന്‍ട്രലില്‍ നിന്നും കൈപ്പറമ്പിലേക്ക് പദയാത്ര നടത്തുമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു.

ബസ് ഉടമകളുടെയും യാത്രക്കാരുടെയും അഭ്യര്‍ഥന മാനിച്ച് റോഡിലെ കുഴികള്‍ നികത്തിയിരുന്നെങ്കിലും അത് പ്രഹസനമായെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മണ്ണ് ഉപയോഗിച്ച് കുഴികള്‍ നികത്തിയെന്നാണ് ആരോപണം. കുഴികള്‍ അടച്ച മണ്ണ് ശക്തമായ മഴയെ തുടര്‍ന്ന് ഒലിച്ചു പോയ നിലയിലാണ്. ഇതോടെ റോഡില്‍ അപകടകരമായ കുണ്ടും കുഴികളും രൂപപ്പെട്ടു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞ് യാത്ര ദുരിതമാകുകയാണെന്നും ഇവര്‍ പറയുന്നു. കൃത്യമായി ഓടാനും സമയക്രമം പാലിക്കാനും സാധിക്കുന്നില്ല. ഇക്കാരണത്താല്‍ യാത്ര പലതും ഉപേക്ഷിക്കേണ്ടതായി വരുന്നുവെന്നും ജീവനക്കാര്‍ വിശദീകരിച്ചു.

See also  വെടിക്കെട്ട് പൊതുപ്രദര്‍ശനം ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article