- Advertisement -
മകൾ മരിച്ച വിഷമത്തിൽ പിതാവ് തൂങ്ങി മരിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ പുതുപ്പറമ്പിൽ ബാഹുലേയൻ എന്ന് വിളിക്കുന്ന ബാബുരാജ് ആണ് മരിച്ചത്. പപ്പട തൊഴിലാളിയാണ് ബാബുരാജ് ഇന്ന് പുലർച്ചെ അടുക്കളയോട് ചേർന്ന ഭാഗത്ത് തൂങ്ങി നിൽക്കുന്ന നിലയിലാണ് സഹോദരി ബാബുരാജിനെ കണ്ടത്. ഉടൻതന്നെ പോലീസിനെ വിവരം അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടിക്കാട് സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന മകൾ കാർത്തിക വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മകളുടെ അസ്ഥി സഞ്ചയനം കഴിഞ്ഞു തൊഴിൽ സ്ഥലത്തേക്ക് മടങ്ങും എന്ന് പറഞ്ഞിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.