അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങുമോ?

Written by Taniniram

Published on:

രാജ്യം ഉറ്റുനോക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് വ്യാജപ്രചരണം. തെറ്റായ വാര്‍ത്ത വിശ്വസിച്ച് പ്രതിഷ്ഠാകര്‍മ്മം തത്സമയം കാണാനാഗ്രഹിക്കുന്ന ആളുകള്‍ ആശങ്കയിലായിട്ടുണ്ട്.

എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അറിയിച്ചിയിരിക്കുകയാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് ഫേസ്ബുക്കില്‍ മലയാളത്തിലും, എക്സ് പ്ലാറ്റ്ഫോമില്‍ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധര്‍ നടത്തുന്നതും കെ കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാണിച്ചു. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

തെറ്റായ സന്ദേശം

‘ജനുവരി 22നു ഇടുക്കി പവര്‍ഹൗസ് മെയിന്റെനന്‍സ്. കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും. കെഎസ്ഇബി അറിയിപ്പ്. എന്ന ഫോര്‍വേഡ് മെസേജുകളാണ് സോഷ്യല്‍ മീഡിയില്‍ കറങ്ങി നടക്കുന്നത്.പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകള്‍ സംഭവിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ ബിഗ് സ്‌ക്രീനില്‍ പരിപാടി ലൈവ് ആയി കാണുവാനുള്ള ഏര്‍പ്പാട് ചെയ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ജനറേറ്റര്‍ കരുതി വെക്കണം എ്ന്ന് മുന്‍കൂട്ടി അപേക്ഷിക്കുന്നു’ എന്നും വ്യാജവാര്‍ത്തയിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്ന മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും മന്ത്രി പങ്ക് വച്ചിട്ടുണ്ട്.

Leave a Comment