SFIO അന്വേഷണത്തില്‍ വീണാ വിജയന് താത്ക്കാലിക ആശ്വാസം; അറസ്റ്റ് വേണ്ട അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി

Written by Taniniram

Updated on:

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ വീണാ വിജയന് എതിരായ SFIO അന്വേഷണത്തിന് കോടതി വിലക്കില്ല. എന്നാല്‍ അറസ്റ്റുള്‍പ്പെടെയുളള കടുത്ത നടപടികള്‍ തത്കാലം വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി(high Court). എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക്(Exalogic) നല്‍കിയ ഹര്‍ജിയില്‍ കോടതി പിന്നീട് വിധി പറയും. അന്വേഷണത്തോട് സഹകരിക്കണമെന്നും എസ്എഫ്‌ഐഒ(SFIO) ആവശ്യപ്പെട്ട രേഖകള്‍ എക്സാലോജിക് ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വീണാ വിജയന്റെ(Veena Vijayan) കമ്പനിയായ എക്‌സാലോജികിന്റെ സേവന – സാമ്പത്തിക ഇടപാട് രേഖകള്‍ തേടി എസ്‌ഐഎഫ്‌ഐഒ സമന്‍സയച്ചതിന് പിന്നാലെയാണ് എക്‌സാലോജിക് കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകള്‍ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.

വിഷയത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പ് എസ്എഫ്‌ഐഒയുടെ തുടര്‍നീക്കങ്ങള്‍ ഇടക്കാല ഉത്തരവിലൂടെ തടയണമെന്ന ആവശ്യവും എക്‌സാലോജിക് മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് കേസിലെ എതിര്‍ കക്ഷികള്‍.

See also  വിഴിഞ്ഞം വില്ലേജ് ഓഫീസ് (ഓവർ )സ്മാർട്ടായി; പൊതു ജനം പെരുവഴിയിൽ.

Leave a Comment