ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് (ISRO Chairman S Somanath) ക്യാന്‍സര്‍ ബാധിതനാണെന്ന് വെളിപ്പെടുത്തി. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. ചന്ദ്രയാന്‍ L-1 ലോഞ്ചിന്റ മുമ്പ് നടത്തിയ സ്‌കാനിംഗില്‍ ക്യാന്‍സറാണ് തെളിയുകയും പിന്നീട് തുടര്‍ചികിത്സ ചെയ്യുകയും ചെയ്തു. വന്‍കുടലിലാണ് ക്യാന്‍സര്‍ ബാധിച്ചത് പിന്നീട് ഒാപ്പറേഷന്‍ ചെയ്യുകയും കീമോയ്ക്ക് വിധേയനാകുകയും ചെയ്തു. ഇപ്പോഴും രോഗം വിട്ടുമാറിയോയെന്ന് അറിയില്ലെന്നും എന്നാല്‍ താന്‍ പൂര്‍ണ്ണആരോഗ്യവാനാണെന്നും എസ്.സോമനാഥ് പറയുന്നു.
തരക്മീഡിയ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എസ്.സോമനാഥ് (ISRO Chairman S Somanath) തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഗഗയാന്‍ പ്രോജക്ടിന്റെ തിരക്കുകളിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍. കൃത്യമായ ആരോഗ്യപരിശോധന നടത്തുന്നുണ്ടെന്നും ആശങ്കകള്‍ വേണ്ടെന്നും അറിയിച്ചു.