നിങ്ങളൊരു സ്ത്രീയാണെന്ന് പറയുന്നത് തന്നെ അപമാനം: സ്മൃതി പരുത്തിക്കാടിനോട് എം.എം.മണി….

Written by Taniniram

Updated on:

പുതിയ മാനേജ്‌മെന്റിന് കീഴില്‍ റീ ലോഞ്ച് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനും മറ്റ് ചാനലുകളുമായി റേറ്റിംഗില്‍ മത്സരിക്കാനുമായി കടുത്ത മത്സരത്തിലാണ്. പരിചയ സമ്പന്നരായ നികേഷ് കുമാര്‍, ഉണ്ണിബാലകൃഷ്ണന്‍, അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വ്വതി എന്നിവരാണ് ചാനലിന്റെ പ്രധാന മുഖങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. ഇവരെല്ലാം ഒരുമിച്ചെത്തുന്ന മോണിംഗ് ഷോയിലാണ് സിപിഎമ്മിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി അതിഥിയായെത്തുന്നത്.

അഭിമുഖത്തിലുടനീളം അപ്രിയ ചോദ്യങ്ങള്‍ക്ക് എംഎംമണി സ്വതസിദ്ധമായ ശൈലിയില്‍ കുറിക്കുകൊളളുന്ന മറുപടികളാണ് നല്‍കിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് സ്മൃതി പരുത്തിക്കാട് എം.എം മണിയോട് താങ്കള്‍ സ്ത്രീവിരുദ്ധനാണോയെന്ന ചോദ്യം ചോദിച്ചത്. ടി.പി.ചന്ദ്രശേഖറിന്റെ ഭാര്യ കെ.കെ.രമയടക്കം എതിര്‍ അഭിപ്രായം പറയുന്ന നിരവധിസ്ത്രീകള്‍ക്കെതിരെ നിയമസഭയിലടക്കം എംഎം മണി നടത്തിയ മോശം പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതിയുടെ ചോദ്യം. ചോദ്യം കേട്ടയുടന്‍ പ്രകോപിതനായ എം.എം. മണി നിങ്ങള്‍ ഒരു സ്ത്രീയാണെന്ന് പറയുന്നത് തന്നെ അപമാനമാണെന്നും ചോദ്യം അസംബന്ധമാണെന്നും തിരിച്ചടിക്കുകയായിരുന്നു. എം.എം മണിയുടെ മറുപടിയില്‍ സ്മൃതി അസ്വസ്ഥയാകുന്നതും ചാനലില്‍ കാണാമായിരുന്നു. ഫ്‌ളോറിലുണ്ടായിരുന്ന മറ്റ് എഡിറ്റര്‍മാരും എംഎം മണിയുടെ തെറ്റായ പരാമര്‍ശത്തെ വിമര്‍ശിച്ചതുമില്ല.

എം.എം മണിയും കുടുംബവും
See also  SFIO അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് കെഎസ്‌ഐഡിസിക്ക് നാണക്കേടായി ; 50 ലക്ഷം വക്കീല്‍ ഫീസും നഷ്ടമായി

Leave a Comment