ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍സലാം തീയറ്റുകളിലെത്തി. താരരാജാവ് രജനികാന്ത് അതിഥി വേഷത്തിലെത്തുന്നൂവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന് മികച്ച തിയറ്റര്‍ പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലാല്‍സലാമില്‍ രജനിയെത്തുന്നത് വെറും 40 മിനിട്ട് മാത്രമാണ്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ 15 മിനിട്ടും രണ്ടാം പകുതിയില്‍ 25 മിനിട്ടും മാത്രമാണ് സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാര്‍ എത്തുന്നത്.
40 കോടി പ്രതിഫലം
ലാല്‍സലാമിന് വേണ്ടി രജനി കൈപ്പറ്റിയ കോടികളാണ് തെന്നിന്ത്യ ചര്‍ച്ച ചെയ്യുന്നത്. താരം 40 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് തമിഴ് സിനിമാ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 40 മിനിട്ടിന് 40 കോടി. അപ്പോള്‍ ഒരു മിനിട്ടിന് ഒരു കോടി വീതമാണ് രജനിയുടെ പ്രതിഫലം. ഇതോടെ തമിഴഅ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടനായി രജനി കാന്ത് മാറി. ക്രിക്കറ്റ് പ്രമേയമായ ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവും അതിഥിതാരമായെത്തുന്നു. എ.ആര്‍ റഹ്‌മാനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.