- Advertisement -
ഒടുവില്‍ ആശ്വാസം, തിരുവനന്തപുരം പേട്ടയില്‍ നിന്ന കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കാഴ്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലായെന്നതാണ് സന്തോഷകരമായ വാര്‍ത്ത. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന് സമീപത്തുളള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തും. കുട്ടി എങ്ങനെ ഓടയിലെത്തിയെന്ന വിവരം പിന്നീട് വിശദകരിക്കാമെന്ന് പോലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് നാട്ടുകാരുടെ നിഗമനം. ഹൈദ്രാബാദ് സ്വദേശികളായ ദമ്പതികള്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായെത്തിയത്.