വടക്കാഞ്ചേരി നഗരസഭ മുന്‍ താല്‍ക്കാലിക ജീവനക്കാരന്‍ ജോഷി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മരിച്ചത് കരുവന്നൂര്‍ ബാങ്ക് കളളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതി പി.ആര്‍.അരവിന്ദാക്ഷന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് ആരോപണം. മരണത്തില്‍ ദുരൂഹതയാരോപിച്ച് അനില്‍ അക്കര

Written by Taniniram

Published on:

വടക്കാഞ്ചേരി നഗരസഭ മുന്‍ താല്‍ക്കാലിക ജീവനക്കാരന്‍ ജോഷി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മരണത്തില്‍ ദുരൂഹത ആരോപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര (Anil Akkara) . മരിച്ച ജോഷി കരുവന്നൂര്‍ ബാങ്ക് കളളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതി പി.ആര്‍.അരവിന്ദാക്ഷന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നാണ് ആരോപണം. ജോഷി ഒരിക്കലും സ്വയം ജീവനെടുക്കില്ലെന്നും മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
പ്രാദേശികമായി വിഭവങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നതും, ഉപകരാറുകള്‍ നടത്തിയിരുന്നതും അരവിന്ദാക്ഷനും സംഘവുമാണ്. കരുവന്നൂര്‍ ബാങ്ക് വിഷയം, വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണം,
പാര്‍ളിക്കാട്ട് എസ്റ്റേറ്റിലെ കള്ളനോട്ടടി,വടക്കാഞ്ചേരി പീഡനം ഒത്ത് തീര്‍പ്പ്, തുടങ്ങിയ വിഷയങ്ങള്‍ എല്ലാം ബന്ധമുളളതാണെന്നും അനില്‍ അക്കര ആരോപിക്കുന്നു.

കളളപ്പണം വെളുപ്പിക്കല്‍ യന്ത്രത്തെപ്പോലെയാണ് അരവിന്ദാക്ഷന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇഡി പറയുന്നത്. ജാമ്യം നിഷേധിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്നു. ജോഷിയുടെ മരണവും അരവിന്ദാക്ഷനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താന്‍ സാധിക്കുകയുളളൂ. അനില്‍ അക്കരയുടെ ആരോപണങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തിലെടുക്കാനാണ് സാധ്യത.

See also  ഇലക്ഷൻ പ്രഖ്യാപനത്തിനിടെ പിൻവാതിൽ നിയമനം(TANINIRAM EXCLUSIVE).

Leave a Comment