ഹണിറോസ് ബിഗ്‌ബോസിലേക്കോ?

Written by Taniniram

Published on:

മലയാളം ബിഗ്‌ബോസ് സീസണ്‍ 6 (Bigboss Season 6) ആരംഭിക്കാറായി. തീയതി പുറത്ത് വന്നില്ലെങ്കിലും ആരൊക്കെയാണ് മത്സരാര്‍ത്ഥികളായെത്തുന്നൂവെന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നന്നായി പഠിച്ചിട്ടും പരീക്ഷ എഴുതാന്‍ പറ്റാതെ പോയ അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ കഥയുമായിട്ടാണ് ഏഷ്യാനെറ്റ് ചാനല്‍ സീസണ്‍ സിക്‌സിന്റെ (Bigboss Season 6) പ്രമോ പുറത്തിറിക്കിയിരിക്കുന്നത്. എല്ലാം അണ്‍പ്രെഡിക്ക്റ്റബിള്‍ എന്നാണ് പരസ്യവാചകം.

സീസണ്‍ സിക്‌സില്‍ (Bigboss Season 6) ഹണിറോസ്

കേരളത്തിലാകെ തരംഗമാണ് ഹണിറോസ് (Honey Rose). കേരളത്തില്‍ പ്രമുഖ ഷോറൂമുകളുടെയും മാളുകളുടെയും ബിസിനസ് സംരംഭങ്ങളുടെയൊക്കെ ഉദ്ഘാടന വേളയില്‍ നിറസാന്നിധ്യമാണ് ഹണിറോസ്(Honey Rose) . യൂടൂബ് ചാനലുകളുടെ ട്രെന്‍ഡിംഗ് ലിസ്റ്റിലും ഹണിറോസാണ്. ഹണിറോസിന് പ്രേക്ഷകരില്‍ നിന്ന് കിട്ടുന്ന വലിയ സ്വീകാര്യതയാണ് ഉദ്ഘാടനങ്ങള്‍ക്ക് ഹണിറോസിനെ ക്ഷണിക്കാനുളള പ്രധാന കാരണം.

ഇപ്പോഴിതാ ഹണിറോസിനെ (Honey Rose to Bigboss ) ബിഗ്‌ബോസിലെത്തിക്കാനുളള ശ്രമത്തിലാണ് ബിഗ്‌ബോസ് പ്രൊഡക്ഷന്‍ കമ്പനിയായ എന്‍ഡമോള്‍ ഷൈനും ബനിജയും. ഹണിറോസിന്റെ ജനപ്രീതി പരമാവധി മുതലെടുത്ത റേറ്റിംഗ് കൂട്ടുകയാണ് ലക്ഷ്യം. എന്നാല്‍ ഇന്ത്യയിലും വിദേശത്തുമായി ഉദ്ഘാടനം, അഭിനയം, നിരവധി പരസ്യക്കരാറുകള്‍ എന്നിവയുളള ഹണിറോസ് പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലായെന്നാണ് വിവരം.

ബിഗ്‌ബോസ് അവതാരകനായ മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് ഹണിറോസ്. എന്നാല്‍ മത്സരാര്‍ത്ഥികളുടെ സെലക്ഷനില്‍ മോഹന്‍ലാല്‍ ഇടപെടാറില്ല.ഹണിറോസ് ഹൗസിലെത്തിയാല്‍ ടെലിവിഷന്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റിന് വന്‍കുതിപ്പും ഹോട്ട്‌സ്റ്റാറിന് കൂടുതല്‍ സബ്ക്രിഷനും ലഭിക്കുമെന്ന കാര്യമുറപ്പാണ്.

Leave a Comment