തെരഞ്ഞെടുപ്പ് തീയതി വൈകിയതോടെ പ്രചാരണത്തിനായി കൂടുതല്‍ പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ത്ഥികള്‍. കടുത്ത വേനലില്‍ തിരഞ്ഞെടുപ്പ് ചെലവേറും.
ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ഥികളായ പന്ന്യന്‍ രവീന്ദ്രനും വി.എസ്.സുനില്‍ കുമാറും പ്രചാരണത്തിന് പണമില്ലെന്ന് തുറന്നു പറയുകയാണ്. നേരത്തെ കോണ്‍ഗ്രസ് നേതാക്കളും ഈ പ്രതിസന്ധി പങ്ക് വച്ചിരുന്നു. പ്രചരണത്തിനുളള ചിലവിനായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനൊപ്പം സിപിഐക്കും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു.
തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ വാട്‌സാപ്പ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാണ് പ്രചരണത്തിനായുളള പണം സ്വരൂപിക്കുന്നത്. തിരുവനന്തപുരം ഗ്രാമീണ്‍ ബാങ്കിലെ തന്റെ അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് പന്ന്യന്‍ സഹായത്തിനായി പണം അഭ്യര്‍ഥിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് മാത്രം അയച്ചുനല്‍കി പണം പിരിക്കാനാണ് പന്ന്യന്‍ ഉദ്ദേശിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ ഇത് ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ അഭ്യര്‍ഥന വോട്ടര്‍മാരിലേക്കും എത്തി. തുടര്‍ന്ന് നിരവധിപേര്‍ ചെറിയ തുകകള്‍ പന്ന്യന്റെ അക്കൗണ്ടിലേക്ക് അയക്കാന്‍ തുടങ്ങി.
പ്രചരണത്തിന് പണമില്ലാതെ സിപിഐ സ്ഥാനാര്‍ത്ഥികള്‍..അക്കൗണ്ട് വിവരങ്ങള്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് പന്ന്യന്‍

- Advertisement -
- Advertisement -