Thursday, April 3, 2025

അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മന്നും അയോധ്യയിലേക്ക്‌

Must read

- Advertisement -

ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളും (Aravind Kejriwal) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കുടുംബത്തോടൊപ്പം ആയിരിക്കും ഇരുവരും രാമക്ഷേത്രത്തില്‍ എത്തുക.


പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും, പിന്നീട് കുടുംബാംഗങ്ങളായ മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവരോടൊപ്പം ക്ഷേത്രം സന്ദര്‍ശിക്കാനാണ് തന്റെ താല്‍പര്യമെന്ന് കെജ്രിവാള്‍ അറിയിച്ചിരുന്നു.
കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരത്തില്‍ പങ്കെടുത്ത അരവിന്ദ് കെജ്രിവാളും മന്നും ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപിയുടെ ഹിന്ദുരാഷ്ട്രീയത്തിന്റെ ഭാഗമാണ് അയോധ്യയെന്ന് വിമര്‍ശിക്കുന്ന സിപിഎമ്മിന് അരവിന്ദ് കെജ്രിവാളിന്റെ സന്ദര്‍ശനം തിരിച്ചടിയായിരിക്കുകയാണ്.

See also  ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം: ഒഴിവുള്ള ഭരണ സമിതി അംഗത്വ൦ ആർക്ക് ???
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article