അനന്ത് അംബാനിയുടെ പ്രീവെഡിംഗ് വിശേഷങ്ങള്‍; 1250 കോടി ചിലവഴിച്ച് ആഘോഷച്ചടങ്ങുകള്‍

Written by Taniniram

Published on:

(Ananth Ambani-Radhika Merchant Pre-wedding ) അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡിംഗ് ആഘോഷങ്ങള്‍ തുടങ്ങി. 3 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രീവെഡിംഗ് ആഘോഷങ്ങള്‍ അതിഗംഭീരമാക്കാനുളള തയ്യാറെടുപ്പിലാണ് അംബാനി കുടുംബം. പ്രീവെഡിംഗ് ആഘോഷങ്ങള്‍ക്ക് ഏകദേശം 1250 കോടി രൂപയുടെ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. നിതയുടെയും മുകേഷ് അംബാനിയുടെയും ഏറ്റവും ഇളയ മകനായ അനന്ത് അംബാനി പ്ര വീരന്റെയും ഷൈല മെര്‍ച്ചന്റിന്റെയും മകള്‍ രാധികെയാണ് വിവാഹം ചെയ്യുന്നത്. ഗുജറാത്തിലെ ജാംനഗറിലാണ് ആഘോഷപരിപാടികള്‍ അംബാനിയുടെ മൂത്ത മരുമകള്‍ ശ്ലോക മേത്തയാണ് ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും സ്‌പെഷ്യല്‍ ഡേയ്ക്കുള്ള ഏകദേശം 2500-ലധികം വിഭവങ്ങള്‍ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് ജാപ്പനീസ്, തായ്, മെക്സിക്കന്‍, പാഴ്സി എന്നിവ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ഇനം ഭക്ഷണം ആസ്വദിക്കാന്‍ കഴിയും. 3 ദിവസവും വ്യത്യസ്തമായ മെനു അനുസരിച്ചായിരിക്കും പാചകം. ഇതിനായി 65 ഓളം ഷെഫുമാരെയാണ് നിയോഗിച്ചിരിക്കുന്നത്. അതിഥികള്‍ക്ക് മധുരപലഹാരങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്‌സും നല്‍കും.

അതിഥികളായി ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, രജനികാന്ത്, അനില്‍ കപൂര്‍, ആമിര്‍ ഖാന്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് എത്തും. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ട്വിങ്കിള്‍ ഖന്ന, അജയ് ദേവ്ഗണ്‍, കജോള്‍, കരണ്‍ ജോഹര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, സെയ്ഫ് അലി ഖാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരീന കപൂര്‍, മാധുരി ദീക്ഷിത്, ശ്രദ്ധ കപൂര്‍. ജാംനഗറില്‍ നടക്കുന്ന ആഘോഷങ്ങളില്‍ യാഷ് രാജ് ഫിലിംസ് ചെയര്‍മാന്‍ ആദിത്യ ചോപ്രയും ഭാര്യ റാണി മുഖര്‍ജിയും ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന താരങ്ങളെല്ലാം തന്നെ ഗ്രാന്റ് പ്രീവെഡിംഗിനെത്തിയേക്കും.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്ലാക്ക്‌റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്‌സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷെവര്‍സ്മന്‍, ഡിസ്‌നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്‌നിഹാന്‍ തുടങ്ങിയ പ്രമുഖരും എത്തും.

പോപ്ഗായിക റിയാനയുടെ മ്യൂസിക് ഷോയാണ് പ്രധാന ആകര്‍ഷണം. 74 കോടിരൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു ഈ സംഗീതവിരുന്നിന്.

ജാംനഗര്‍ തിരഞ്ഞെടുക്കാന്‍ പ്രചോദനമായത് നരേന്ദ്രമോദിയുടെ വാക്കുകള്‍

ഇന്ത്യയിലെ പണക്കാര്‍ അവരുടെ കല്യാണ ആഘോഷങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത് പ്രതിവാര പരിപാടിയില്‍ വിമര്‍ശിച്ചിരുന്നു. ആഘോഷങ്ങള്‍ ഇന്ത്യയിലാക്കിയാല്‍ അതിലൂടെ കൂറെ ആളുകള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. മനോഹരമായ ഇന്ത്യയില്‍ വിവാഹങ്ങള്‍ കൂടുതല്‍ മംഗളകരമാകുകയും ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ പ്രചോദനമാക്കിയാണ് അനന്ത് അംബാനി തന്റെ മുത്തച്ഛനായ ധീരുഭായി അംബാനി ബിസിനസ് ആദ്യമായി തുടങ്ങിയ ജാംനഗറില്‍ പ്രീവെഡിംഗ് ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

See also  ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതിയിലേക്ക് കരമന ജയനെ തിരഞ്ഞെടുത്തു

ആഘോഷങ്ങളുടെ ഭാഗമായി ജാംനഗറില്‍ 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ഗ്രാമവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.

Leave a Comment