പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. അപ്രതീക്ഷിതമായ ശക്തമായ പ്രചാരണത്തിലൂടെ അനില്‍ ആന്റണി (Anil Antony) കളം നിറഞ്ഞതോടെ മത്സരം ശക്തമായി. പ്രചരണത്തിന് മുതിര്‍ന്ന നേതാക്കളെ രംഗത്തറിക്കാനുളള ശ്രമത്തിലാണ് യുഡിഎഫും എല്‍ഡിഎഫും. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് അച്ചു ഉമ്മന്‍. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ അറിയിച്ചിരിക്കുന്നു. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഇടത് സെബര്‍ ആക്രമണങ്ങളെ ശക്തമായ നേരിടുന്ന അച്ചു ഉമ്മന് യുവജനങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്.
അനില്‍ ആന്റണി ബാല്യകാല സുഹൃത്ത്; പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചാരണത്തനില്ലെന്ന് അച്ചു ഉമ്മന്

- Advertisement -