മലയാളത്തിലെ രണ്ടാമത്തെ ജനപ്രീയ ചാനലിന്റെ സംപ്രേക്ഷണം രാവിലെ രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഏറ്റവും കൂടുതല്‍ റേറ്റിംഗുളള ഗുഡ്‌മോണിംഗ് വിത്ത് ശ്രീകണ്ഠന്‍നായര്‍ (Sreekantan Nair) പ്രോഗ്രാമിനിടയിലാണ് അവിചാരിതമായി പവര്‍ഫെയിലുവര്‍ ഉണ്ടായത്. സാധാരണഗതിയില്‍ മുന്‍കരുതല്‍ എടുത്തിരുന്നെങ്കിലും എംസിആര്‍, പിസിആര്‍ വിഭാഗങ്ങള്‍ ഇരുട്ടിലായതോടെ ചാനലിന്റെ സംപ്രേക്ഷണം പൂര്‍ണമായും നിലച്ചു. കടുത്ത മത്സരം നില്‍ക്കുന്ന മലയാളത്തിലെ ചാനല്‍ മേഖലയില്‍ റേറ്റിംഗില്‍ വന്‍ തിരിച്ചടിയുണ്ടാക്കും സംപ്രേക്ഷണം നിലയ്ക്കുന്നത്. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായും വിഷയം വിശദമായി അന്വേഷിക്കുമെന്നുമാണ് ശ്രീകണ്ഠന്‍ നായര്‍ വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
കെഎസ്ഇബിക്കെതിരെയും പരാതി
രാവിലെ 08.04 നാണ് പവര്‍ ഫെയിലുവര്‍ ഉണ്ടായത്. ഉടന്‍ തന്നെ അടുത്തുളള തേവലക്കര KSEB ഓഫീസിലേക്ക് ചാനല്‍ അധികൃതര്‍ ഫോണ്‍ ചെയ്ത് അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ എത്തിയത് 9.42 നാണ്. ഇതില്‍ വന്‍വീഴ്ചയുണ്ടായെന്നാണ് ആരോപണം. വൈദ്യുതമന്ത്രി കൃഷ്ണന്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം നിസ്സഹായകനായിരുന്നു. ചെയര്‍മാനെ അറിയിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എല്ലാം ചെയര്‍മാന്‍ രാജന്‍ ഖോബര്‍ഗാഡെയുടെ നിയന്ത്രണത്തിലാണെന്നു മന്ത്രി വിളിച്ചാല്‍ പോലും അദ്ദേഹം ഫോണ്‍ എടുക്കാറില്ലെന്നുമാണ് ആരോപണം. കെഎസ്ഇബി ചെയര്‍മാനും വൈദ്യുത മന്ത്രിയും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും ഭരണകാര്യത്തില്‍ തടസമുണ്ടെന്നും ഇതിലൂടെ മനസിലായെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും 24 ന്യൂസ് ആവശ്യപ്പെടുന്നു. ഇയടുത്തകാലത്തായി ചാനലിനെതിരെ സോഷ്യല്‍ മീഡിയില്‍ വന്‍ ക്യാംപയിനും നടന്നിരുന്നു. പവര്‍ഫെയിലുവറില്‍ എന്തെങ്കിലും അട്ടിമറിയുണ്ടെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമെ അറിയാന്‍ കഴിയൂ..