Sunday, April 6, 2025

വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു; അരളി ഇല ജ്യൂസ് ആയി കുടിച്ചിരുന്നുവെന്ന് ബന്ധുക്കൾ

Must read

- Advertisement -

കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് ഗൃഹനാഥന്‍ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരന്‍(63) ആണ് മരിച്ചത്. വിദ്യാധരന്‍ അരളി ഇലയുടെ ജ്യൂസ് കുടിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെ ആശുപത്രിയിലെത്തിക്കുകയായരുന്നു. ജനറല്‍ ആശുപത്രിയിലേക്കാണ് ആദ്യഘട്ടത്തില്‍ എത്തിച്ചത്.

പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെ ചികിത്സകള്‍ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കൂ.

See also  തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് യുഡിഎഫ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article