Tuesday, April 1, 2025

എഡിജിപി ആർ എസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനയാണ് ആർഎസ്എസ് : വെളളാപ്പളളി നടേശൻ

Must read

- Advertisement -

കൊല്ലം: സമീപകാല വിവാദങ്ങളില്‍ അഭിപ്രായം പറഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എഡിജിപി എംആര്‍അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല, ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. പൂരം കലക്കിയതില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് എഡിജിപിക്ക് എതിരാണ്.മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല.മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിന്റെ വിമര്‍ശനം നേരത്തെ ഒന്നും കേട്ടില്ല.ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം.എന്തായാലും അന്‍വറിന് പിന്നാലെ കൂടാന്‍ ആളുകള്‍ ഉണ്ട്.മലബാറില്‍ അന്‍വറിന് സിപിഎമ്മിനെ ഭയപ്പെടുത്താന്‍ സാധിക്കും.മലബാറില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തോല്‍വി അവര്‍ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ നിന്ന് പോയി എന്നത് നേരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

See also  ഇടുക്കിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article