വാഷിംഗ്ടണ്‍: ഭഗവത് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കന്‍ ജനപത്രിനിധി സഭയിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബാര്‍ഡ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറാകുന്നു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുറച്ചുനാള്‍ മുമ്പുവരെ ട്രംപിന്റെ ശത്രുപക്ഷത്തായിരുന്ന തുള്‍സി ഇപ്പോള്‍ അദ്ദേഹത്തിന്റെ കടുത്ത അനുയായിയാണ്. പരിചയ സമ്പന്നരെക്കാള്‍ തനിക്ക് വേണ്ടപ്പെട്ടവരെ താക്കോല്‍ സ്ഥാനങ്ങളില്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് തുള്‍സിയെ ഇന്റലിജന്‍സ് ഡയറക്ടറാക്കുന്നത്.
കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തില്‍ തുള്‍സിയും ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ പിന്മാറുകയായിരുന്നു. 2022 വരെ ഡെമോക്രാറ്റിക് പക്ഷത്തായിരുന്നു തുള്‍സി പിന്നീട് ട്രംപിന്റെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലേക്ക് കളംമാറ്റി. ഇത്തവണ ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചവരില്‍ തുള്‍സിയുമുണ്ടായിരുന്നു. ട്രംപിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയപ്പോള്‍ ഒരുവിഭാഗം ഹിന്ദു അമേരിക്കക്കാരിയായ തനിക്കുനേരെ മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് തുള്‍സി പരാതിപ്പെട്ടിരുന്നു. പ്രചാരണത്തിനെതിരെ വീറോടെ മുന്നില്‍ നിന്നശേഷമാണ് അവര്‍ മത്സരത്തില്‍ നിന്ന് പിന്മാറിയത്.അമ്മ അമേരിക്കക്കാരിയാണെങ്കിലും കടുത്ത ഹിന്ദുമത വിശ്വാസിയാണ് തുള്‍സി. ജനപ്രതിനിധി സഭയില്‍ അംഗമായപ്പോള്‍ ഭഗവദ് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. തുള്‍സി മാത്രമല്ല അമ്മ കരോല്‍ ഗബ്ബാര്‍ഡും ഹിന്ദുമതത്തോട് താത്പര്യമുളള ആളാണ്. തുള്‍സിയുടെ സഹോദരങ്ങള്‍ക്കും അവര്‍ ഹിന്ദു പേരുകളാണ് നല്‍കിയത്. പേരുകേട്ട് പലപ്പോഴും തുള്‍സി ഒരു ഇന്ത്യന്‍ വശംജയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.മന്ത്രയോഗ, യോഗ, കീര്‍ത്തനം എന്നിവയില്‍ അവര്‍ക്ക് അതിയായ താല്‍പര്യവുമുണ്ടായിരുന്നു. അതിനാല്‍ തന്നെ ചെറുപ്പകാലം മുതല്‍ ഹിന്ദുമതത്തോട് അടുക്കുകയും ഹിന്ദുമത വിശ്വാസങ്ങള്‍ പാലിക്കുകയും ചെയ്തു തുടങ്ങി. ഭഗവത് ഗീതയെക്കുറിച്ച് അവര്‍ ആഴത്തില്‍ പഠിച്ചു. അതോടെ ഹിന്ദുമതത്തോട് കൂടുതല്‍ അടുക്കുകയായിരുന്നു. ജീവിതത്തിലുടനീളം ഭഗവാന്‍ കൃഷ്ണന്‍ തനിക്ക് ജ്ഞാനവും ആത്മീയ ആശ്വാസവും നല്‍കുന്നുവെന്ന് അവര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്