സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന അറിയിപ്പ് പിന്നാലെ .ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂര്‍ കോര്‍പറേഷന്റെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങള്‍ ഇതിനായി റജിസ്റ്റര്‍ ചെയ്തിരുന്നു.
എല്ലാവര്‍ഷവും നാലാം ഓണത്തിന് തൃശൂര്‍ റൗണ്ടില്‍ നടക്കുന്ന പുലികളി കാണാന്‍ വിവിധയിടങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് എത്താറുള്ളത്.