ഓഹരിവിപണിയിൽ കൂട്ട തകർച്ച ; സെൻസെക്സ് 2600 പോയിന്റ് ഇടിഞ്ഞു , നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

Written by Taniniram

Published on:

ഇന്ത്യന്‍ ഓഹരിവിപണി കൂപ്പുകുത്തി. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയേക്കുമെന്ന സൂചനകള്‍ ശക്തമായതിന് പിന്നാലെ ഓഹരിവിപണിയില്‍ കൂട്ട തകര്‍ച്ചയുണ്ടായത്. സെന്‍സെക്‌സ് 2,600 പോയിന്റ് ഇടിഞ്ഞു. ഒറ്റദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് 18 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

സെന്‍സെക്‌സ് 2600ഉം നിഫ്റ്റി എണ്ണൂറ് പോയിന്റും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ചാഞ്ചാട്ടം വ്യക്തമായിരുന്നു. എസ്ബിഐ, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങി എല്ലാ ഓഹരികളും കൂപ്പുകുത്തി. നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 18 ലക്ഷം കോടി രൂപ. അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന ഭീതിയാണ് ആഗോള തലത്തില്‍ വിപണികളെ ഉലച്ചത്. യുഎസില്‍ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് പുറത്തുവന്നതാണ് കാരണം.

Leave a Comment