Saturday, April 5, 2025

റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം; അപകടം അമ്മയുടേയും സഹോദരന്റെയും കൺ മുന്നിൽ

Must read

- Advertisement -

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 20കാരിക്ക് ദാരുണാന്ത്യം.കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗര്‍ സ്വദേശി ശ്രീപ്രിയയാണ് മരിച്ചത്. കൂറ്റനാട് – ചാലിശ്ശേരി റോഡില്‍ ന്യൂബസാര്‍ സ്റ്റോപ്പിലായിരുന്നു സംഭവം.തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സില്‍നിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെയാണ് കാറിടിച്ചത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. സ്റ്റോപ്പില്‍ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പട്ടാമ്പിയില്‍നിന്ന് ചങ്ങരംകുളത്തേക്ക് പോവുകയായിരുന്ന പൊന്നാനി സ്വദേശിയുടെ കാറാണ് ഇടിച്ചത്. ഇടിച്ചശേഷം റോഡരികിലുള്ള കൊടിമരത്തില്‍ തട്ടിയാണ് കാര്‍ നിന്നത്.

ഈ സമയത്ത് ശ്രീപ്രിയയുടെ അമ്മ എതിര്‍ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

See also  സിപിഎം നേതാക്കൾക്കെതിരെ പി രാജുവിന്റെ കുടുംബം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article