Saturday, August 9, 2025

ഗൂഗിള്‍ പേ ഉള്‍പ്പെടെയുളള യുപിഐ ഇടപാടുകള്‍ ഇനിമുതല്‍ അതിവേഗം ;പുതിയ മാറ്റങ്ങള്‍ ഇങ്ങനെ..

Must read

- Advertisement -

ഗൂഗിള്‍ പേ ഉള്‍പ്പെടയുളള യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ ഇന്ന് മുതല്‍ അതിവേഗത്തിലാകും. യുപിഐയുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍പേ പോലുള്ള സേവനദാതാക്കള്‍ക്കും ഉപകാരപ്പെടുമെന്ന് സര്‍ക്കുലറിലുണ്ട്.

പണം അയക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് നിലവില്‍ 30 സെക്കന്‍ഡാണ് ആവശ്യം. ഇനി 15 മുതല്‍ സെക്കന്‍ഡുകള്‍ മതിയാകും. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്‌സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകും.

ലിസ്റ്റ് അക്കൗണ്ട് ആണ് യുപിഐ ആപ്പുകളില്‍ അവതരിപ്പിക്കാന്‍ പോകുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. ഇതുപയോഗിച്ച് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ച എല്ലാ ബാങ്ക് അക്കൗണ്ടുകളും യുപിഐ ആപ്പിലൂടെ കാണാന്‍ കഴിയും. ഒരു ദിവസം പരമാവധി 25 തവണയാണ് ഇത് നോക്കാന്‍ കഴിയുക എന്നും എന്‍പിസിഐ അറിയിച്ചു.

See also  വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്; തീരുമാനം നിശ്ചയം കഴിഞ്ഞ് 5 മാസത്തിന് ശേഷം | Seema Vineeth
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article