തിരുവനന്തപുരം: സഹകരണ മേഖലയില്‍ തൃശ്ശൂര്‍ കേന്ദ്രമാക്കി മികച്ച പ്രവര്‍ത്തനം നടന്നു വരുന്ന എം.എഫ്.ടി.സി ലിമിറ്റഡിന്റെ അനന്തപുരിയിലെ പ്രഥമ ശാഖയ്ക്ക് തുടക്കമായി. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ശ്രീ പൗര്‍ണ്ണമിക്കാവ് ക്ഷേത്രം മുഖ്യ കാര്യദര്‍ശി എം.എസ് ഭുവനചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എഫ്.ടി.സി ചെയര്‍മാന്‍ ആന്റ് തനിനിറം മാനേജിംഗ് ഡയറക്ടര്‍ മനോജ് കുമാര്‍ കെ.പി ഭദ്രദീപം തെളിയിച്ചു. കേരളത്തിലെ മറ്റു ജില്ലകളിലായുള്ള ഒന്‍പത് ശാഖകളുടെ ഉദ്ഘാടനവും ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. എം.എഫ്.ടി.സിയുടെ 21-ാമത് ശാഖയാണ് തിരുവനന്തപുരം ആയുര്‍വ്വേദ കോളേജിന് സമീപം എം ജി റോഡ് ഖാദി ഗ്രാമോദ്യോഗ് ഭവന്‍ ബില്‍ഡിം ഗില്‍ ആരംഭിച്ചത്.
ചടങ്ങില്‍ വിശിഷ്ടാതിഥികളായി റിട്ട.ഗവണ്‍മെന്റ് സെക്രട്ടറി കെ.സുദര്‍ശന്‍, വ്യാപാരി വ്യവസായി ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്,സംഘടനാ സെക്രട്ടറി രവികുമാര്‍, ടൂര്‍ ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്യാംകുമാര്‍, ശശികു മാര്‍ പി, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പ്രവീണ്‍, ആര്‍. ജയചന്ദ്രന്‍, കേരള സര്‍വ്വോദയസംഘം സെക്രട്ടറി ഗോപകുമാര്‍ എ, മഹേശ്വര്‍ സ്വാമികള്‍ എന്നിവരെ ആദരിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ എം.എഫ്. ടി.സി പ്രസിഡന്റ് കെ. സദാനന്ദന്‍, എന്‍. ഐ. ടി. സി. പ്രസിഡന്റ് വിദ്യാസാഗരന്‍, തനി നിറം ചീഫ് എഡിറ്റര്‍ എസ്.ബി.മധു, എന്‍. എഫ്.ടി.സി ഡയറക്ടര്‍ അഡ്വ: പ്രവീണ്‍, എന്‍.ഐ.ടി.സി. ഡയ റക്ടര്‍ ഹരികൃഷ്ണന്‍, തനിനിറം മീഡിയ ചീഫ് താര ടീച്ചര്‍ ശശികുമാര്‍ (Secretary Elephent Welfare Trust of India) എന്നി വര്‍ സംസാരിച്ചു. NITC & MFTC HR രേഷ്മാ ഗോപി സ്വാഗതവും MFTC Director സിന്ധു വി. ആര്‍. നന്ദിയും പറഞ്ഞു.