മാളികപ്പുറം എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കുഞ്ഞുതാരമാണ് ദേവനന്ദ്. ഒരു പൊതുപരിപാടിയിലെത്തിയ ദേവനന്ദയുടെ കാല്‍ തൊട്ടു വന്ദിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ അനുകൂലമായും പ്രതികൂലമായും നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സിനിമാ താരമായിട്ടല്ലാ മാളികപ്പുറമായി ആ കുട്ടിയെ കണ്ട് വന്ദിച്ചതാണെന്നാണ് ചിലര്‍ അഭിപ്രായമിട്ടത്. എന്നാല്‍ കുഞ്ഞുകുട്ടിയുടെ കാല്‍തൊട്ട് വന്ദിച്ചത് വിവരമില്ലാഞ്ഞിട്ടാണെന്നും ചിലര്‍ കമന്റിട്ടു.
ശബരിമല അയ്യപ്പനെ കാണാന്‍ കുഞ്ഞുമാളികപ്പുറം നടത്തിയ സാഹസികയാത്രയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ കല്ലുവെന്ന കല്യാണിയായി തിളങ്ങിയ ദേവനന്ദയും ഒപ്പം മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു.