Friday, April 4, 2025

ആൺ സുഹൃത്തിന്റെ വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു;സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവർ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടി

Must read

- Advertisement -

പൂന്തുറ: ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ.സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു സമീപം എസ്.എന്‍. നഗറില്‍ വാടകയ്ക്കു താമസിക്കുന്ന അരുണ്‍ വി.നായരുടെ വീട്ടിലായിരുന്നു ആത്മഹത്യ. സംഭവത്തില്‍ സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടായതായി പോലീസ് സംശയിക്കുന്നു. അതിനാല്‍ അരുണും സിന്ധുവും തമ്മിലെ സാമ്പത്തിക ഇടപാടുകളാകും പരിശോധിക്കുക.

അരുണും സന്ധ്യയും സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വര്‍ഷം മുന്‍പ് നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ഇവര്‍ വീണ്ടും സൗഹൃദത്തിലായത്. അരുണിന്റെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ഇവര്‍ തമ്മില്‍ തെറ്റിപിരിഞ്ഞെന്നും പൊലീസ് പറഞ്ഞു. പാല്‍ക്കുളങ്ങരയിലെ വീട്ടില്‍ വീട്ടുജോലിക്കു പോയിരുന്ന സന്ധ്യ പലരില്‍നിന്നു പണം കടം വാങ്ങി അരുണിന് നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സന്ധ്യയുടെ സഹോദരന്റെ മൊഴി പ്രകാരമാണ് ആത്മഹത്യയ്ക്കു കേസ് റജിസ്റ്റര്‍ ചെയ്തതെന്നും മൊഴിയില്‍ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും പൂന്തുറ പൊലീസ് പറഞ്ഞു

See also  പെട്രോൾ തീർന്നതിനെ തുടർന്ന് ഷെഡിൽ കയറിനിന്ന 18 കാരൻ ഷോക്കേറ്റു മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article