Saturday, April 5, 2025

തമിഴ് സൂപ്പർ താരം ജയം രവി വിവാഹമോചിതനായി; അവസാനിപ്പിച്ചത് 15 വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതം

Must read

- Advertisement -

ചലച്ചിത്ര താരം ജയം രവി വിവാഹമോചിതനായി. ഭാര്യ ആരതിയുമായി 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന് കുറച്ച് മാസങ്ങളായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് താരം വേര്‍പിരിയല്‍ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. തമിഴിലും ഇംഗ്ലിഷിലുമായി പങ്കുവച്ച കുറിപ്പില്‍ ഏറെ പ്രയാസകരമായ ഈ ഘട്ടത്തില്‍ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദിയെന്നും താരം കുറിച്ചു.

ജയം രവിയുടെ കുറിപ്പിങ്ങനെ.. ‘ജീവിതം ഒരുപാട് അധ്യായങ്ങളുള്ള ഒരു യാത്രയാണ്. അതിലോരോന്നിലും ഓരോ അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിട്ടുണ്ട്. സ്‌ക്രീനിലും പുറത്തുമായി നിങ്ങളില്‍ പലരും എന്റെ ഈ യാത്രയില്‍ ഒപ്പം ചേര്‍ന്നിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നാല്‍ കഴിയുന്ന വിധത്തില്‍ സുതാര്യമായും സത്യസന്ധമായും ഇടപെടാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. വളരെയധികം ഹൃദയഭാരത്തോടെ ജീവിതത്തിലെ വളരെ സ്വകാര്യമായ ഒരു കാര്യം നിങ്ങളുമായി ഞാന്‍ പങ്കുവയ്ക്കുകയാണ്.

സുദീര്‍ഘമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയെന്ന പ്രയാസമേറിയ തീരുമാനം ഞാന്‍ കൈക്കൊള്ളുകയാണ്.

See also  ഇന്നത്തെ നക്ഷത്രഫലം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article