വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം, ന്യൂസിലാന്റിനോട് 58 റൺസിന്റെ ദയനീയ തോൽവി

Written by Taniniram

Published on:

ദുബായ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യക്ക് ദയനീയ തോല്‍വി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ (57) ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ റോസ്മേരി മെയ്റാണ് ഇന്ത്യയെ തകര്‍ത്തത്. ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തി. 15 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 42 റണ്‍സുള്ളപ്പോള്‍ മുന്‍നിര താരങ്ങളായ ഷെഫാലി വര്‍മ (2), സ്മൃതി മന്ദാന (12), ഹര്‍മന്‍പ്രീത് കൗര്‍ (15) എന്നിവര്‍ മടങ്ങി. റിച്ച ഘോഷ് (12), ദീപ്തി ശര്‍മ (13) എന്നിവര്‍ക്കും തിളങ്ങാനായില്ല. പിന്നീടെത്തിയ അരുന്ധതി റെഡ്ഡി (1), പൂജ വസ്ത്രകര്‍ (8), ശ്രേയങ്ക പാട്ടീല്‍ (7), രേണുക താക്കൂര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല. ആശ ശോഭന (6) പുറത്താവാതെ നിന്നു. നേരത്തെ, ഡിവൈന് പുറമെ സൂസി ബെയ്റ്റ്സ് (27), ജോര്‍ജിയ പ്ലിമ്മര്‍ (34) മികച്ച പ്രകടനം പുറത്തെടുത്തു.

See also  വിവാദങ്ങൾക്കിടെ അമൃത സുരേഷ് ആശുപത്രിയിൽ എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് മതിയാക്കൂ, എന്ന് സഹോദരി അഭിരാമി

Related News

Related News

Leave a Comment