- Advertisement -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വിലക്കുറവ് . ഇന്നലെ വില റെക്കോര്‍ഡിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളമാണ് സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇന്ന് 120 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 54,920 രൂപയാണ്. (gold rate in kerala)
പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തി. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6870 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5690 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയര്‍ന്നിരുന്നു. ഒരു രൂപയാണ് വര്‍ധിച്ചത്. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.