57000-ാം കടന്ന് സ്വർണവില , പവന് 360 രൂപ കൂടി

Written by Taniniram

Published on:

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില കുത്തനെ കൂടി. ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില 57000-ാം കടന്ന് റക്കോര്‍ഡിട്ടിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 5,7120 രൂപയാണ്.

അന്താരാഷ്ട്ര വില 2700 ഡോളര്‍ കടന്നതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്ന് 84.04 ആണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരാനുള്ള കാരണങ്ങള്‍.

റെക്കോര്‍ഡ് വിലയില്‍ എത്തിയതോടെ ഇന്ന് ഒരു പവന് സ്വര്‍ണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാര്‍ജുകളും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 62000 രൂപ നല്‍കേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 45 രൂപ ഉയര്‍ന്നു. ഇന്നത്തെ വില 7140 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5900 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്

See also  അൽപ വസ്ത്രമെന്ന് ആരോപണം; ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ യുവതികളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

Related News

Related News

Leave a Comment